Posts

Showing posts from May, 2022
Image
തമ്പുരാൻകുന്ന്  ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം  ഐതീഹ്യം   വടശ്ശേരിക്കര ഗ്രാമത്തിന്റെ പുണ്യപുരാതന ദേവസങ്കേതമാണ് കുമാരൻപേരൂർ . കുമാരൻ കുടികൊണ്ടു വാഴുന്ന ഈ പ്രദേശം കിഴക്കൻ പഴനി എന്ന നാമത്തിൽ ശ്രദ്ധേയമായിക്കഴിഞ്ഞു . ചിരപുരാതനവും ചരിത്ര പ്രസിദ്ധവും ഭക്തിമാഹാത്മ്യവും കൊണ്ട് പുകൾപെറ്റതുമായ ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മുരുകക്ഷേത്രങ്ങളിലൊന്നാണ് വടശ്ശേരിക്കരയിലെ തമ്പുരാൻകുന്ന് ശ്രീ . സുബ്രഹ്മണ്യസ്വാമിക്ഷേത്രം . കലിയുഗത്തിൽ വർദ്ധിച്ചുവരുന്ന ദുഷ്ടശക്തികളിൽ നിന്നും രക്ഷനേടാൻ ഈ   ക്ഷേത്രത്തിൽ അഭയം തേടിയെത്തുന്ന ദുഃഖാർത്തരായ ഭക്തജനങ്ങൾക്ക് എന്നെന്നും ശാന്തിയും സമാധാനവും അഷ്ടൈശ്വര്യങ്ങൾ പ്രധാനം ചെയ്ത്‌ സകലവിധ രോഗദുരിതങ്ങളും സർവ്വവിധ പാപദോഷങ്ങളും മാറുന്നതിനുള്ള ഉപാധികൾ അരുൾ ചെയ്ത് ജാതിമത വർഗ്ഗവർണ്ണ ഭേദമില്ലാതെ എല്ലാവർക്കും ദർശനമരുളി മോഹനസ്വരൂപനായി ഭക്താഭീഷ്ടവരപ്രദായകനായി തമ്പുരാൻ കുന്നിൽ വാണരുളുന്ന , സഹസ്രാബ്ദങ്ങൾ പിന്നിട്ട ചരിത്ര വഴികളിൽ യുഗപുരുഷന്മാർ നമ്രശിരസ്കരായി ഭഗവത് തൃപ്പാദങ്ങളെ അർച്ചന ചെയ്തും മന്ത്രധ്വനി...